Home Local News പൊലീസിനെ വെല്ലുവിളിച്ച് ചുട്ട കോഴിയിറച്ചി കഴിച്ചവര്‍ പിടിയിലായി

പൊലീസിനെ വെല്ലുവിളിച്ച് ചുട്ട കോഴിയിറച്ചി കഴിച്ചവര്‍ പിടിയിലായി

0

മലപ്പുറം: ലോക്ക്ഡൗണിനെ തുടർന്ന് കർശന പരിശോധനയാണ് കഴിഞ്ഞ മൂന്ന് ആഴ്ചയായി പോലീസ് നടത്തി വരുന്നത്. അതിനിടയിൽ കൂട്ടം ചേര്‍ന്ന് കോഴിയിറച്ചി ചുട്ട് കഴിച്ചവര്‍ പൊലീസിന്റെ പിടിയിലായി. ലോക്ക്ഡൗണ്‍ ലംഘിച്ച്‌ രാത്രിയില്‍ കൂട്ടം ചേര്‍ന്ന് ഭക്ഷണം പാകം ചെയ്ത് കഴിച്ച ഏഴ് പേരെയാണ് പൊലീസ് പിടികൂടിയത്. മലപ്പുറം കൂട്ടിലങ്ങാടിയിലാണ് സംഭവം.

നിരോധനാജ്ഞ ലംഘിച്ചത് പോരാതെ ഇവർ പൊലീസിനെയും അധികൃതരെയും സാമൂഹ്യമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഇതിന് മുൻപ് ബക്ക്റ്റ് ചിക്കനുമായി അഞ്ച്പേർ പോലീസിന്റെ പിടിയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here