തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്ണൂർ 7, കോഴിക്കോട് 2, കോട്ടയം മലപ്പുറം 1 വീതമാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. വിദേശത്തുനിന്ന് വന്ന 5 പേർക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ആരോഗ്യപ്രവർത്തകയ്ക്ക് രോഗം ബാധിച്ചു. മെഡിക്കൽ കോളജിലെ 2 ഹൗസ് സർജൻമാർക്കും രോഗം സ്ഥിരീകരിച്ചു. ഹൗസ് സർജൻമാരിൽ ഒരാൾ കണ്ണൂർ ജില്ലക്കാരനാണ്. ഇരുവരും കേരളത്തിന് പുരത്തുനിന്ന് ട്രെയിനിൽ വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 437 ആയി. 127 പേര് ചികിൽസയിലുണ്ട്.
പാലക്കാട് സ്വദേശിയുടെ ഫലം നെഗറ്റീവായി. 2,91,50 പേർ നിരീക്ഷണത്തിലുണ്ട്. 28,804 പേർ വീടുകളിലും 346 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 19,998 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.