Home Local News തിരുവാര്‍പ്പ്, വെളിയന്നൂര്‍ പഞ്ചായത്തുകളെ ഹോട്ട്സ്‍പോട്ടുകളിൽ നിന്ന് ഒഴിവാക്കണം: കോട്ടയം കളക്ടര്‍

തിരുവാര്‍പ്പ്, വെളിയന്നൂര്‍ പഞ്ചായത്തുകളെ ഹോട്ട്സ്‍പോട്ടുകളിൽ നിന്ന് ഒഴിവാക്കണം: കോട്ടയം കളക്ടര്‍

0

കോട്ടയം: ജില്ലയിലെ തിരുവാര്‍പ്പ്, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തുകളെ കൊറോണ ഹോട്ട്സ്‍പോട്ട് പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ആരോ​ഗ്യവകുപ്പിന് കത്തയച്ചു. കോട്ടയം ജില്ലയില്‍ ഈ രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ് ഹോട്ട്‍സ്‍പോട്ട് പട്ടികയിലുള്ളത്. എന്നാല്‍ രണ്ടിടങ്ങളും ഹോട്ട്‍സ്‌പോട്ടുകളായി പരിഗണിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കത്തില്‍ ജില്ലാ കളക്ടർ പി കെ സുധീര്‍ ബാബു വ്യക്തമാക്കുന്നു. അതേസമയം കോഴിക്കോട് ജില്ലയിലെ ഹോട്ട്‍സ്പോട്ട് കേന്ദ്രങ്ങൾ നിർണ്ണയിച്ചതില്‍ അപാകതയെന്നും പരാതി ഉയർന്നു. കൊറോണ സ്ഥിരീകരിക്കാത്ത സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ രോഗം സ്ഥിരീകരിച്ച പല പ്രദേശങ്ങളും പട്ടികയില്‍ വന്നിട്ടുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here