തിരുവനന്തപുരം : കൊറോണ പശ്ചാത്തലത്തിൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്ന് നൽകാൻ ഹോമിയോപ്പതിക്ക് അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗ വ്യാപനം തടയുന്നതിനായി വിവിധ ചികിത്സാ ശാസ്ത്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കണ്ണൂര്‍, കാസര്‍ കോട്, കോഴിക്കോട് ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മെയ് മൂന്നുവരെയാണ് ഈ ജില്ലകളെ റെഡ്സോണുകളായി തിരിച്ചിരിക്കുന്നത്. ജനങ്ങള്‍ ഇത് മനസിലാക്കി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി. മറ്റ് ജില്ലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കണ്ണൂരിനും ബാധകമാണെന്ന് ധരിച്ച് നിരവധി പേര്‍ റോഡില്‍ ഇറങ്ങുന്ന കാഴ്ചയുണ്ടായി. എന്നാല്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.