തിരുവനന്തപുരം: പത്തനംതിട്ടയിൽ ആദ്യ കൊറോണ ക്ലസ്റ്ററിൽ പെട്ട 62 കാരി ഇപ്പോഴും കൊറോണ പോസിറ്റീവ്. മാർച്ച് എട്ടിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു.
31 ദിവസമായി ഇവർ പോസിറ്റീവായി തുടരുന്നു. കഴിഞ്ഞ 45 ദിവസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ഇവർ. സംഭവം പരാമർശിച്ച് കേരളത്തിലെ കൊറോണ വ്യാപനം പ്രവചനങ്ങൾക്ക് അതീതമാണെന്നാണ് അനുഭവമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
പലപ്പോഴും വിചിത്രമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത്. ഒരു തരത്തിലുള്ള ജാഗ്രതക്കുറവും ഉണ്ടാകരുതെന്നു വീണ്ടും വീണ്ടും പറയുന്നത് ഇത്തരം സംഭവങ്ങൾ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാൻ 2,26,969 ബെഡുകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ 140688 എണ്ണം ഉപയോഗയോഗ്യമാണ്.