Home National ശുചീകരണ തൊഴിലാളിയ്ക്ക് കൊറോണ ; രാഷ്ട്രപതി ഭവനിൽ നൂറിലേറെ പേർ നിരീക്ഷണത്തിൽ

ശുചീകരണ തൊഴിലാളിയ്ക്ക് കൊറോണ ; രാഷ്ട്രപതി ഭവനിൽ നൂറിലേറെ പേർ നിരീക്ഷണത്തിൽ

0

ന്യൂഡൽഹി: ശുചീകരണ തൊഴിലാളിക്ക് കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെ നൂറിലേറെ പേരെ നിരീക്ഷണത്തിലാക്കി.

സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും കുടുംബത്തോടും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നാലു ദിവസങ്ങള്‍ക്ക് മുന്‍പാണ് തൊഴിലാളിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ ഇയാൾ ഒഴികെ ബാക്കി എല്ലാ തൊഴിലാളികളുടെയും കൊറോണ ഫലം നെഗറ്റീവ് ആണ്.
2000 പേര്‍ക്കാണ് ഇതുവരെ ഡെല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രാവിലെ സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 18601 കൊറോണ രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 590 പേര്‍ കൊറോണ ബാധിച്ച് മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here