ഇതാ വരുന്നു ഇന്ത്യയുടെ കൊറോണ പ്രതിരോധ പട ; 11 ദശലക്ഷം ആരോഗ്യ പ്രവർത്തകർ !

ന്യൂ ഡൽഹി: കൊറോണയെ പ്രതിരോധിക്കാൻ രാജ്യത്ത് പ്രവർത്തിക്കുന്നവർ 11 ദശലക്ഷം (1.1 കോടി) ആരോഗ്യ പ്രവർത്തകരെന്ന് ഔദ്യേഗിക കണക്കുകൾ. https://covidwarriors.gov.in ഡാറ്റാബേസിലാണ് കൊറോണ പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്നവരുടെ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

എംബിബിഎസ് ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ, നേഴ്സ്, ഫാർമസിസ്റ്റ്, ലാബ്, ആയുഷ് വകുപ്പ്, ഡെന്റിസ്റ്റ്, റെയിൽവേ, ഡിഫൻസ്, പോർട്ട് ആശുപത്രികൾ, ആരോഗ്യപരിശീലനം നേടിയവർ, ആശ പ്രവർത്തകർ, എൻസിസി, എൻഎസ്എസ്, വെറ്റിനറി, അംഗനവാടി, എക്സ്-സർവീസ് തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് 1.1 കോടിയിലധികമുള്ള ആളുകളാണ് കൊറോണ പ്രതിരോധന രംഗത്ത പ്രവർത്തിക്കുന്നത്. ഇവർക്ക് നൽകുന്ന പരീശീലനങ്ങളെ കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റയിൽ ഉൾപെടുത്തിയിട്ടുണ്ട്.

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പേരുവിവരങ്ങളും സംസ്ഥാനാടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്. രാജ്യത്ത് 1457 പേർക്ക് 1 ഡോക്ടർ എന്ന നിലയിലാണ് ആരോഗ്യപ്രവർത്തകരെ വിന്യസിച്ചിരിക്കുന്നത്.
എന്നാൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 1000 പേർക്ക് 1 ഡോക്ടർ വേണമെന്നാണ് ലോകാരോഗ്യസംഘടന നൽകിയ മാർഗനിർദേശം.