Home Local News പോലീസ് തോക്കിലെ വെടിയുണ്ട റോഡരുകിൽ ; ഉപേക്ഷിച്ചത് രാത്രിയിൽ

പോലീസ് തോക്കിലെ വെടിയുണ്ട റോഡരുകിൽ ; ഉപേക്ഷിച്ചത് രാത്രിയിൽ

0

തിരുവനന്തപുരം: പൊലീസിന്റെ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ട റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. നേമം പൊലീസ് അന്വേഷണം തുടങ്ങി.

ഞായറാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. കരുമത്ത് വഴിയരികില്‍ കിടന്ന വെടിയുണ്ട നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് ഉപയോഗിക്കുന്ന 303 റൈഫിള്‍ വിഭാഗത്തില്‍പ്പെടുന്ന തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ട ആണിതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുളളൂ. ശനിയാഴ്ച രാത്രിയിലാകാം വെടിയുണ്ട ഇവിടെ ഉപേക്ഷിച്ചതെന്നാണ് ‘ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here