കേരളത്തിലെ ഇളവുകൾ: ഗുരുതര ലോക്ക്ഡൗൺ ലംഘനം; കേന്ദ്ര സർക്കാർ വിശദീകരണം തേടി

ന്യൂഡെൽഹി: കേരളം ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് കേരളം വിശദീകരണം നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് നൽകി. ഏപ്രിൽ 19നാണ് കത്ത് നൽകിയത്.

ഇളവുകൾ നൽകിക്കൊണ്ട് ഏപ്രിൽ 17-ന് കേരളം പുറത്തിറക്കിയ ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 15- ന് ഇറക്കിയ ഉത്തരവിന് വിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ. വർക്ക് ഷോപ്പ്, ബാർബർ ഷോപ്പ്, ഹോട്ടലുകൾ, പുസ്തകശാലകൾ, നഗരങ്ങളിലെ ബസ് സർവീസ്, കാറുകളിൽ രണ്ടു പേരുടെ യാത്ര, ബൈക്ക് യാത്ര എന്നിവയ്ക്കാണ് കേരളം ഉത്തരവിലൂടെ ഇളവ് നൽകിയത്. ഇത് കേന്ദ്ര നിർദ്ദേശങ്ങൾ ലഘൂകരിക്കുന്നതും ദുരന്ത നിവാരണ നിയമം അനുസരിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ ലംഘിക്കുന്നതുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കേരളത്തിന് കത്ത് നൽകി.

ആഭ്യന്തരമന്ത്രാലയം ചില സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശിച്ചപ്പോൾ കേരളം അവ തുറക്കാൻ അനുമതി നൽകുകയായിരുന്നെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

നേ​ര​ത്തെ ഡ​ല്‍​ഹി​യി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി കേ​ജ​രി​വാ​ള്‍ സ​ര്‍​ക്കാ​ര്‍ ബ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യും കേ​ന്ദ്രം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി ട്രാ​ന്‍​സ്പോ​ര്‍​ട്ട് സെ​ക്ര​ട്ട​റി​യെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ​സ്പെ​ന്‍​ഡു ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി മേ​യ് മൂ​ന്ന് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ല്‍ ഏ​ഴ് ജി​ല്ല​ക​ളി​ലാ​ണ് ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രീ​ന്‍, ഓ​റ​ഞ്ച് ബി ​മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ന്ന് മു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളാ​ണ് ഗ്രീ​ന്‍ മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളാ​ണ് ഓ​റ​ഞ്ച് ബി ​മേ​ഖ​ല​യി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ സ​മ​യം മേ​ഖ​ല​യി​ല്‍ ജി​ല്ലാ അ​തി​ര്‍​ത്തി ക​ട​ന്നു​ള്ള യാ​ത്ര​ക​ള്‍ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്കും മാ​ത്ര​മേ ജി​ല്ലാ അ​തി​ര്‍​ത്തി​യും സം​സ്ഥാ​ന അ​തി​ര്‍​ത്തി​യും ക​ട​ന്നു​ള്ള യാ​ത്ര അ​നു​വ​ദി​ക്കൂ.