കാനഡയിൽ മധ്യവയസ്കൻ 16 പേരെ വെടിവച്ചു കൊന്നു

ഒട്ടാവ: കാനഡയിൽ പൊലീസുകാരനെന്ന വ്യാജേന മധ്യവയ്സക്കൻ നടത്തിയ വെടിവയ്പിൽ വനിതാ പൊലീസുകാരി ഉൾപ്പെടെ 16 പേർ മരിച്ചു. അക്രമിയായ ഗബ്രിയേൽ വോർട്മാൻ പോലീസിന്റെ വെടിയേറ്റു മരിച്ചു. പൊലീസുകാരനെന്ന വ്യാജേനയാണ് അക്രമി എത്തിയത്. നോവ സ്കോഷയിലെ ഗ്രാമപ്രദേശത്താണ് സംഭവം. ശനിയാഴ്ച രാത്രിയാണ് കൊലയാളി ഗബ്രിയേൽ വോർട്മാൻ വെടിവയ്പ് തുടങ്ങിയത്. ലോക്ക് ഡൗൺ ആയതിനാൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിക്കുകയായിരുന്നു. പോലീസ് വേഷധാരിയായ പോർട്ടാപിക്യൂവ് സ്വദേശി ഗബ്രിയേൽ വോർട്മാൻ പോലീസ് കാറെന്ന് തോന്നിക്കുന്ന വാഹനത്തിൽ സ്ഥലത്തെത്തി വെടിവയ്പ് ആരംഭിക്കുകയായിരുന്നു. ആദ്യ വെടിവയ്പോടെ ഇയാൾ മടങ്ങുമെന്ന് കരുതിയ പോലീസിന് തെറ്റി. ഹെയ്ഡി സ്റ്റീവൻ സൺ എന്ന യുവ പോലീസുകാരി ഇയാളുടെ വെടിയേറ്റു മരിച്ചു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും വെടിയേറ്റു. ആരെയോ ലക്ഷ്യം വച്ചെത്തിയ ഇയാളെ പോലീസ് പിടികൂടി വെടിവച്ചു കൊന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കൊലയാളി വോർട്മാൻ ഡെൻച്യുറിസ്റ്റായിരുന്നുവെന്ന് പോലീസ് വെളിപെടുത്തി.
1989 ൽ 14 സ്ത്രീകളെ ഒരാൾ കൊലപ്പെടുത്തിയ ശേഷം കാനഡയിൽ ആദ്യമാണ് ഇത്തരം സംഭവം. കൈത്തോക്ക് ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണമാണിവിടെ നിലവിലുള്ളത്.