Home National പൂജ്യത്തിന് വലിയ മൂല്യമുണ്ട്; കൊറോണയില്ലാത്ത ആദ്യ സംസ്ഥാനമായി ഗോവ

പൂജ്യത്തിന് വലിയ മൂല്യമുണ്ട്; കൊറോണയില്ലാത്ത ആദ്യ സംസ്ഥാനമായി ഗോവ

0

പനാജി: ” പൂജ്യത്തിന് ഇപ്പോൾ വലിയ മൂല്യമുണ്ട്. സംസ്ഥാനത്തെ എല്ലാ കൊറോണ പോസിറ്റീവ് കേസുകളും നെഗറ്റീവായ കാര്യം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ” – ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ.സജീവ കൊറോണ കേസുകളില്ലാത്ത ആദ്യ സംസ്ഥാനമായി ഗോവ. ചികിത്സയിലുണ്ടായിരുന്ന ഏഴ് രോഗികളിൽ അവസാനത്തെയാളും രോഗമുക്തി നേടിയതോടെയാണിതെന്നു മന്ത്രി പറഞ്ഞു.
കൊറോണ സ്ഥിരീകരിച്ച ഏഴ് രോഗികളാണ് ഗോവയിൽ ഉണ്ടായിരുന്നത്. എന്നാൽ ഏപ്രിൽ 3 ന് ശേഷം പുതിയ പോസിറ്റീവുകളൊന്നും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. സുഖം പ്രാപിച്ച രോഗികളെ ഒരു പ്രത്യേക ഹോട്ടലിലേക്കാണ് മാറ്റിയിരിക്കുന്നത്. വീട്ടിലേക്ക് അയയ്ക്കുന്നതിന് മുമ്പായി 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യും.

അവസാനത്തെ സജീവ കൊറോണ രോഗിയും രോഗമുക്തി നേടുമ്പോൾ സംതൃപ്തിയും ആശ്വാസവും തോന്നുന്നുവെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. നിരന്തരമായ പരിശ്രമത്തിന് ഡോക്ടർമാരുടെ സംഘവും മുഴുവൻ ജീവനക്കാരും പ്രശംസ അർഹിക്കുന്നുവെന്നും ഏപ്രിൽ മൂന്നിന് ശേഷം ഗോവയിൽ പുതിയ കേസുകളില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here