Home National ട്രെയിന്‍ സര്‍വീസുകള്‍ മേയ് 15ന് ശേഷം

ട്രെയിന്‍ സര്‍വീസുകള്‍ മേയ് 15ന് ശേഷം

0

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ഉണ്ടാകില്ല. റയില്‍ ഗതാഗതം മേയ് 15ന് ശേഷമാകും പുനരാരംഭിക്കുക. വിമാന സര്‍വീസുകലും മേയ് 15ന് ശേഷം മാത്രമാകും. കേന്ദ്ര മന്ത്രിസഭാ സമിതിയുടെ നിര്‍ദേശം പ്രധാനമന്ത്രിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.

ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വ്വീസ് വീണ്ടും തുടങ്ങുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചത്. മേയ് നാല് മുതല്‍ ആഭ്യന്തര സര്‍വ്വീസിനുള്ള ബുക്കിംഗ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചതിന് പിന്നാലെയായിരുന്നു വ്യോമയാന മന്ത്രിയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here