Home World അടിയന്തരമായി നാട്ടില്‍ എത്തേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കും: യുഎഇ ഇന്ത്യന്‍ സ്ഥാനപതി

അടിയന്തരമായി നാട്ടില്‍ എത്തേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കും: യുഎഇ ഇന്ത്യന്‍ സ്ഥാനപതി

0

അബുദാബി: ഇന്ത്യയിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുകയാണെങ്കില്‍ അടിയന്തരമായി നാട്ടില്‍ എത്തേണ്ടവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. സർക്കാരിന്റെ അറിയിപ്പ് വന്നാലുടൻ യുഎഇ അധികൃതരുമായി സഹകരിച്ച് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾ ആശങ്കപ്പെടണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവാസികൾക്ക് ആവശ്യമായ ചികിത്സയും സുരക്ഷാ മുൻകരുതലുകളും എംബസി ഉറപ്പാക്കുന്നുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കി.

കൊറോണയിൽ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളെ സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ ആവശ്യമായ എല്ലാ സഹായങ്ങളും ദുബായി റെഡ്ക്രസന്‍റ് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി യുഎഇയിൽ മരിച്ച മലയാളികളടക്കമുള്ള വിദേശികളുടെ കുടുംബവുമായി ബന്ധപ്പെടാനും അവരുടെ സാമ്പത്തിക സാഹചര്യങ്ങൾ മനസ്സിലാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് അധികൃതര്‍ നിർദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here