കൊറോണ: പാകിസ്ഥാന് 8.4 മില്യൺ ഡോളർ അമേരിക്കൻ സാമ്പത്തിക സഹായം

ഇസ്ലാമാബാദ് : കൊറോണയെ നേരിടാൻ പാക്കിസ്ഥാന് 8.4 മില്യൺ ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. പാക്കിസ്ഥാനിലെ യുഎസ് അംബാസിഡർ പോൾ ജോൺസ് ആണ് വെള്ളിയാഴ്ച നടന്ന വീഡിയോ സന്ദേശത്തിൽ സഹായം പ്രഖ്യാപിച്ചത്.

കോറൊണ വ്യാപനത്തെ പ്രതിരോധിക്കാനും ദുരിതബാധിതരെ സഹായിക്കുന്നതിനുമായി സാമ്പത്തിക സഹായം പ്രഖ്യാപിച്ചതെന്നും യുഎസ് പാക് സർക്കാരുമായി സഹകരിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തിൽ പോൾ ജോൺസ് വ്യക്തമാക്കി.

രാജ്യം മൂന്ന് പുതിയ മൊബൈൽ ലബോറട്ടറികൾ നൽകുമെന്നും അതിനാൽ വൈറസ് ഹോട്ട്‌സ്‌പോട്ടുകളിൽ താമസിക്കുന്ന പാക്കിസ്ഥാനികളെ പരിശോധന നടത്തി ചികിത്സിക്കാനും നിരീക്ഷിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനും ഞങ്ങളുടെ അഭിവൃദ്ധിയും സ്വാതന്ത്ര്യവും വീണ്ടെടുക്കുന്നതിനുമായി ഈ മാരകമായ രോഗം പടരുന്നത് തടയാൻ ഞങ്ങൾ ഒരുമിച്ച് നിൽക്കുമെന്നും യുഎസ് അംബാസിഡർ ജോൺസ് പറഞ്ഞു.

പാക്കിസ്ഥാനിൽ ഇതുവരെ 7,476 പോസിറ്റീവ് കേസുകളും 143 കൊറോണ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.