Home State കൊറോണ സ്ഥിരീകരിച്ച് നെഗറ്റീവായ വൃദ്ധൻ മരിച്ചു

കൊറോണ സ്ഥിരീകരിച്ച് നെഗറ്റീവായ വൃദ്ധൻ മരിച്ചു

0

മലപ്പുറം : സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച ഒരാൾ കൂടി മരിച്ചു. മലപ്പുറം കീഴാറ്റൂരില്‍ സ്വദേശിയായ വീരാൻകുട്ടി (85) യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.എന്നാൽ ഇയാളുടെ അവസാനം നടത്തിയ കൊറോണ പരിശോധനയിൽ ഫലം നെഗറ്റീവായിതിനെ തുടർന്ന് ഇദ്ദേഹം രോഗ മുക്തനായിരുന്നു.

മറ്റ് രോഗങ്ങൾ കൂടി ഉണ്ടായിരുന്ന ഇയാൾ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ള വീരാൻകുട്ടിയുടെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം. ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് കൊറോണ ബാധിച്ചത്.
അതേസമയം ഇദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അതേസമയം, മലപ്പുറത്ത് ഇന്ന് പുതുതായി 31 പേരെ കൂടി കൊറോണ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 7,833 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
1482 പേർക്കാണ് നിലവിൽ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here