ന്യൂഡെൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാലര കോടിയോളം ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകൾ വിവിധ സംസ്ഥാനങ്ങൾക്കായി നൽകിയെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
4.29 കോടി ഗുളികകൾ നൽകിയെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ, ഇത് നാലരക്കോടിയോളംം വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിനൊപ്പം 4,12,400 പിപിഇ കിറ്റുകളും 25,82,178 എൻ-95 മാസ്കുകളും സംസ്ഥാനങ്ങൾക്കായി നൽകി.
അടുത്തു തന്നെ രണ്ടു ലക്ഷത്തിലേറെ പിപിഇ കിറ്റുകൾ സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിൽ എത്തുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.