Home Local News ലോക്ക്ഡൗൺ ലംഘിച്ച് നിസ്ക്കാരം: ഏഴ് പേർക്കെതിരെ കേസ്

ലോക്ക്ഡൗൺ ലംഘിച്ച് നിസ്ക്കാരം: ഏഴ് പേർക്കെതിരെ കേസ്

0

കണ്ണൂര്‍: ലോക്ക്ഡൗൺ ലംഘിച്ച് കണ്ണൂർ മുഴപ്പിലങ്ങാട് മമ്മാക്കുന്ന് ജുമാ മസ്‍ജിദില്‍ നിസ്ക്കാരം. നിസ്ക്കാരത്തിനെത്തിയ ഏഴ് പേർക്കെതിരെ കേസെടുത്തു. നിസ്ക്കരിക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം പകർത്തിയാണ് പൊലീസ് കേസെടുത്തത്. പള്ളിക്കമ്മിറ്റി പ്രസിഡന്‍റ് മുസ്‍തഫ, പള്ളിക്കമ്മിറ്റി സെക്രട്ടറി അബ്ദുൾ അസീസ് കരമ്മൽ , ജാബിർ വി പി, ഹംസ എം, ഹാരിസ് കെ ,മുഹമ്മദ് റാക്കിഹ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

അതിനിടെ ചാവക്കാട്ട് ലോക്ക് ഡൗൺ ലംഘിച്ച് പ്രാർത്ഥന നടത്തിയവരെ പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിലായി. പുത്തൻ കടപ്പുറം സ്വദേശികളായ സഹദ്, അഫ്‍സല്‍, ഷമീർ, ഉസ്മാൻ, അഷ്കർ എന്നിവരാണ് പിടിയിലായത്. ഇവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here