നിയന്ത്രണങ്ങളോടെ ബസോടിക്കാനാവില്ല; തീരുമാനം പുനപരിശോധിക്കാന്‍ ഗതാഗത മന്ത്രി മുഖ്യമന്ത്രിയോട്

കോഴിക്കോട്: നിയന്ത്രണ വിധേയമായി ബസോടിക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. തീരുമാനം പുനപരിശോധിക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജനജീവിതം സാധാരണ നിലയിലായ ശേഷം സര്‍വീസ് ആരംഭിക്കാമെന്നാണ് തന്റെ അഭിപ്രായമെന്നും എ.കെ.ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു .

അതേസമയം സംസ്ഥാനത്ത് നിയന്ത്രണവിധേയമായി ബസ് സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഒരു സീറ്റില്‍ ഒരാളെ ഇരുത്തി സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാനാകില്ല.