Home Local News കളിക്കിടെ കൈവിട്ട പാവയെ പിടിക്കാൻ ശ്രമം; കുട്ടി കിണറ്റിൽ വീണു മരിച്ചു

കളിക്കിടെ കൈവിട്ട പാവയെ പിടിക്കാൻ ശ്രമം; കുട്ടി കിണറ്റിൽ വീണു മരിച്ചു

0

കോട്ടയം: കിണറ്റിൻ കരയിൽ കളിക്കുന്നതിനിടെ കൈവിട്ടു പോയ പാവയെ പിടിക്കാൻ ശ്രമിച്ച 14 വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു.
ഒറവയ്ക്കൽ നെടുംപുഞ്ചയിൽ വിജയകുമാറിന്റെ മകൻ വിജിത്ത് (14) ആണ് മരിച്ചത്. സഹോദരി ആതിരയ്ക്കൊപ്പം തുണി അലക്കുന്നതിനാണ് വീടിന് അൽപം മാറിയുള്ള കിണറിന്റെ കരയിൽ എത്തിയത്.
കളിക്കുന്നതിനിടെ കയ്യിലിരുന്ന പാവ വഴുതി കിണറ്റില്‍ പോകുകയായിരുന്നു. വിജിത്ത് വീണതു കണ്ട് സഹോദരി ഓടി നാട്ടുകാരെ വിവരം അറിയിച്ചു. ഏറെ വെള്ളമുള്ള കിണര്‍ ആയിരുന്നു.
നാട്ടുകാര്‍ ഉടന്‍ വിജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രജനിയാണ് മാതാവ്. മണര്‍കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here