തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിനെന്ന പേരിൽ നാട്ടിലെ സുപ്രധാനമായ ആരോഗ്യ വിവരങ്ങളാണ് വിദേശ കമ്പനിക്ക് കൈമാറാൻ ഒരുങ്ങുന്നതെന്ന് ഉമ്മൻ ചാണ്ടി.
ബന്ധപ്പെട്ട ഒരു വകുപ്പും കരാർ കണ്ടിട്ടില്ല. ഇത് സംബന്ധിച്ച് ഫയൽ ഒന്നും സര്‍ക്കിരിന്‍റെ കയ്യിലില്ലെന്നത് ദുരൂഹത കൂട്ടുകയാണ്. ഒരു വകുപ്പും അറിയാതെയാണ് കരാര്‍ . ഇതെ കുറിച്ച് മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങൾക്ക് ബോധ്യമായിട്ടില്ല. സംശയങ്ങൾ എല്ലാം ബാക്കിയാണ്. ഉത്തരം മുട്ടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കൊഞ്ഞനംകുത്തുകയാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
സ്പ്രിംഗ്ളര്‍ ഇടപാടിൽ സര്‍വത്ര ദുരൂഹതയാണ്. വിദേശ നിയമത്തെ അടിസ്ഥാനമാക്കി ഒരു സംസ്ഥാനത്തിന് കരാർ ഉണ്ടാക്കാനാകുമോ എന്ന് ഉമ്മൻചാണ്ടി ചോദിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയ ശേഷമാണ് രേഖ ഉണ്ടാക്കിയതെന്ന് തെളിയിക്കുന്നതാണ് കരാറിലെ തീയതി. പരിശോധിച്ചാൽ ഇത് വ്യക്തമാകും. വിവര സുരക്ഷ ഉറപ്പാക്കുന്ന രേഖയിൽ കൃത്രിമം നടന്നുവെന്നാണ് സംശയം ഉയർന്നിരിക്കുന്നത്.
ബന്ധപ്പെട്ട വിരങ്ങളെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് സംസ്ഥാന സർക്കാരിന് ഉറപ്പുനൽകുന്നതാണ് ഈ കരാർ. ഇതിൽ മാർച്ച് 24 ആണ് പ്രാബല്യത്തിൽ വരുന്ന തിയ്യതി എന്നും വ്യക്തമാക്കുന്നു.
ഏപ്രിൽ 14ന് ഉച്ചയ്ക്കാണ് ഈ രേഖ ഉണ്ടാക്കിയിരിക്കുന്നതെന്ന് സർക്കാർ വെബസൈറ്റിന്റെ പ്രോപ്പർട്ടീസ് തന്നെ വ്യക്തമാക്കുന്നു. എന്നാൽ ഏപ്രിൽ 2ന് അമേരിക്കൻ പ്രതിനിധി ഡെയ്റ്റ് സഹിതം കരാറിൽ ഒപ്പിട്ടപ്പോൾ കൃത്രിമം സംശയിക്കുന്ന രേഖയിൽ അമേരിക്കൻ പ്രതിനിധിയുടെ ഒപ്പിനൊപ്പം തീയതി രേഖപ്പെടുത്തിയിട്ടില്ല.
ഇത് ഡിജിറ്റലായാണോ രേഖപ്പെടുത്തിയതെന്നും സംശയിക്കുന്നു. എന്നാൽ കേരളസർക്കാരിന്റെ പ്രതിനിധിയുടെ ഒപ്പിൽ ഡിജിറ്റൽ സാമ്യം ഇല്ലാത്തതും സംശയത്തിന് ഇടനൽകുന്നു. ഒപ്പ് കട്ട് ആന്റ് പേസ്റ്റ് ആണോയെന്നും സംശിക്കുന്നു.
സാധാരണ ഓർഡർ ഫോമിനോടൊപ്പമാണ് കരാറുമായി ബന്ധപ്പെട്ട നിബന്ധനകളും തയ്യാറാക്കുന്നത്. മാർച്ച് 25 മുതൽ പ്രാബല്യത്തിൽ വന്നകരാറുമായി ബന്ധപ്പെട്ട പ്രധാന നിബന്ധന അടങ്ങിയ കരാർ തയ്യാറാക്കിയത് ഏപ്രിൽ 14ന് ആണ് എന്നതും ദുരൂഹത സൃഷ്ടിക്കുന്നതാണ്. വിവര സുരക്ഷ ഉറപ്പാക്കുന്ന കരാറിൽ അത് പ്രാബല്യത്തിൽ വരുന്ന തിയ്യതി മാർച്ച് 24 മുതലാണെന്നും വ്യക്തമാക്കുന്നുണ്ട്.