ഞായറാഴ്ച തുടങ്ങില്ല; ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് വീ​ണ്ടും നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കാ​നി​രു​ന്ന ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് വീ​ണ്ടും നീ​ട്ടി. 19 മു​ത​ല്‍ 26 വ​രെ ന​റു​ക്കെ​ടു​ക്കാ​നി​രു​ന്ന പൗ​ര്‍​ണ​മി (ആ​ര്‍​എ​ന്‍ 435), വി​ന്‍​വി​ന്‍ (ഡ​ബ്ലി​യു 557), സ്ത്രീ​ശ​ക്തി (എ​സ്‌എ​സ് 202), അ​ക്ഷ​യ (എ​കെ 438), കാ​രു​ണ്യ പ്ല​സ് (ക​ഐ​ന്‍ 309), നി​ര്‍​മ​ല്‍ (എ​ന്‍​ആ​ര്‍ 166), പൗ​ര്‍​ണ​മി (ആ​ര്‍​എ​ന്‍ 436) ഭാ​ഗ്യ​ക്കു​റി​ക​ള്‍ യ​ഥാ​ക്ര​മം അ​ടു​ത്ത​മാ​സം 10, 13, 16, 19, 22, 25, 28 തീ​യ​തി​ക​ളി​ല്‍ ന​റു​ക്കെ​ടു​ക്കും.

ഏ​പ്രി​ല്‍ 28-ലേ​ക്ക് ന​റു​ക്കെ​ടു​പ്പ് മാ​റ്റി​യ സ​മ്മ​ര്‍ ബമ്പ​ര്‍ (ബി​ആ​ര്‍ 72) ഭാ​ഗ്യ​ക്കു​റി മെ​യ് 31ന് ​ന​റു​ക്കെ​ടു​ക്കും. നേ​ര​ത്തെ ഇ​തി​നൊ​പ്പം ന​റു​ക്കെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന കാ​രു​ണ്യ (കെ​ആ​ര്‍ 441) (28.03.2020), വി​ന്‍​വി​ന്‍ (ഡ​ബ്ലി​യു 558) (30.03.2020), സ്ത്രീ​ശ​ക്തി (എ​സ്‌എ​സ് 203) (31.03.2020) ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റു​ക​ള്‍ വി​ല്പ​ന ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ റ​ദ്ദു​ചെ​യ്തു.

ആദ്യഘട്ടത്തില്‍ റദ്ദു ചെയ്ത ഏപ്രില്‍ ഒന്ന് മുതല്‍ 28 വരെയുള്ള ടിക്കറ്റുകള്‍ക്കൊപ്പം ഏപ്രില്‍ 29, 30 തീയതികളിലെ അക്ഷയ (എകെ 443), കാരുണ്യ പ്ലസ് (കഐന്‍ 314) ടിക്കറ്റുകള്‍ കൂടി റദ്ദാക്കി. ഇതിനു പുറമെ മേയ് മാസത്തെ മുഴുവന്‍ ടിക്കറ്റുകളും റദ്ദാക്കി. ഇതോടെ മാര്‍ച്ചില്‍ ഭാഗികമായും ഏപ്രില്‍, മേയ് മാസങ്ങളില്‍ പൂര്‍ണമായും ഭാഗ്യക്കുറി ടിക്കറ്റുകള്‍ റദ്ദുചെയ്തു. വിഷു ബമ്പര്‍ (ബിആര്‍ 73) ടിക്കറ്റും റദ്ദാക്കി.