Home Local News മൂന്ന് വയസുകാരിയുടെ ​ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു: മുത്തച്ഛനും പിതൃസഹോദരിയും അറസ്റ്റിൽ

മൂന്ന് വയസുകാരിയുടെ ​ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു: മുത്തച്ഛനും പിതൃസഹോദരിയും അറസ്റ്റിൽ

0

കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് മൂന്ന് വയസുകാരിക്ക് പൊള്ളലേറ്റു. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. മുത്തച്ഛനും അച്ഛന്റെ സഹോദരിയും കുഞ്ഞിന്റെ ദേഹത്ത് തിളച്ച മീൻ കറി ഒഴിക്കുകയായിരുന്നു. 35 ശതമാനത്തിലേറെ പൊള്ളലേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് കുട്ടിയുടെ അപ്പൂപ്പനെയും അച്ഛന്റെ സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുടെ അപ്പൂപ്പനും അച്ഛന്റെ സഹോദരിക്കും എതിരെ കൊലപാതക ശ്രമം അടക്കം വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. ഹൈദരാബാദിൽ ഡോക്ടറായ ഭർത്താവ് ഗുജറാത്ത് സ്വദേശിനിയായ തന്നെ പ്രണയ വിവാഹം ചെയ്തതു മുതൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇന്നലെ വൈകുന്നേരത്തെ ദാരുണമായ സംഭവത്തിലേക്ക് എത്തിയതെന്നാണ് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്.

മുത്തച്ഛനും പിത്യസഹോദരിക്കുമെതിരെ കുട്ടിയുടെ അമ്മ മൊഴി നൽകി. കുഞ്ഞിന്റെ അച്ഛന്റെ പിതാവും പിതൃസഹോദരിയേയും പേടിച്ചാണ് ബെഡ്റൂമിലേക്ക് ഓടിക്കയറിയത്. കുഞ്ഞ് ആ നേരം എന്റെ കയ്യിലായിരുന്നു. പുറകെ എത്തിയ ഭർത്താവിന്റെ അച്ഛൻ ഉടുപ്പിൽ പിടിച്ച് നിർത്തി തല്ലി. പിന്നീട് കുഞ്ഞിന്റെ ദേഹത്ത് തിളച്ച മീൻ കറി ഒഴിച്ചുവെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. മറ്റൊരു മതത്തിൽ പെട്ട യുവതിയെ ഭർത്താവിന്റെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. ​ഗുജറാത്ത് സ്വദേശിനിയായ യുവതിയും കുട്ടികളും കഴിഞ്ഞ ഒരു വർഷമായി ഭർത്താവിന്റെ വീട്ടിലാണ് താമസം. ഇതിന്റെ പേരിൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മൂത്ത കുട്ടിയെ അച്ഛന്റെ അച്ഛൻ അടിക്കുകയും യുവതിയെ ഭർത്താവിന്റെ സഹോദരി കത്തികൊണ്ട് വരയുകയും ചെയ്തെന്ന് പരാതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here