വാഷിംഗ്ടൺ: ലോകത്ത് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്
ഒരു ലക്ഷത്തി നാല്‍പ്പതി അയ്യായിരം പേർ.
2, 182, 823 പോസിറ്റീവ് കേസുകളാണ് വിവിധ രാജ്യങ്ങളിലായി സ്ഥിരീകരിച്ചത്. എന്നാൽ 547, 589 പേർക്ക് രോഗം ഭേദപ്പെടുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6,900 ലേറെ പേർക്ക് ലോകത്ത് ജീവൻ നഷ്ടമായത്.
രോഗബാധിതരില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയില്‍
ഇന്നലെ മാത്രം 2,137 കൊറോണ മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അമേരിക്കയെ കൂടാതെ സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. സ്പെയിനിൽ 184,948 പേർക്കും ഇറ്റലിയിൽ 168,941 പേർക്കും ഫ്രാൻസിൽ 108, 847 പേർക്കും ജർമനിയിൽ 137, 698 പേർക്കും ബ്രിട്ടനിൽ 103, 093 പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചും 1.8 ട്രില്ലന്‍ ഡോളറിന്റെ അധിക ദുരിതാശ്വാസനിധി വര്‍ധിപ്പിച്ചുമാണ് അമേരിക്കയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. അതേ സമയം അമേരിക്കയിൽ നിയന്ത്രണങ്ങൾ കുറയ്ക്കാനാണ് ട്രംപിന്റെ തീരുമാനം. എന്നാൽ പ്രതിദിനം രോഗ ബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നതിനാൽ കൂടുതല്‍ രാജ്യങ്ങള്‍ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.