വ്യാജ സന്ദേശം കണ്ട് റേഷൻ കടയിൽ പോകരുതെന്ന് ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി

തിരുവനന്തപുരം: സർക്കാർ ലോക്ക് ഡൗൺ കാലയളവിൽ വാഗ്ദാനം ചെയ്ത പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി. വ്യാജ സന്ദേശം കണ്ട് ആരും റേഷൻ കടയിൽ പോകരുതെന്നും ശരിയായ വിവരങ്ങൾ സർക്കാർ സമയാസമയങ്ങളിൽ അറിയിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി അറിയിച്ചു. ഏപ്രിൽ 9-ാം തിയതി മുതലാണ് 17 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങിയത്. പയർ, പഞ്ചസാര, ചായപ്പൊടി, ചെറുപയർ, വെളിച്ചെണ്ണ ഇങ്ങനെ 17 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റാണ് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം ഇങ്ങനെ:
സൗജന്യ 17 ഇനം ഭക്ഷ്യധാന്യകിറ്റ് വിതരണം

മഞ്ഞ കാർഡുകൾക്ക് കിറ്റ് വിതരണം 13/04/2020 തിങ്കൾ

പിങ്ക് കാർഡുകൾക്ക് കിറ്റ് വിതരണം 16/4/2020 വ്യാഴം

നീല കാർഡുകൾക്ക് കിറ്റ് വിതരണം 21/4/2020 ചൊവ്വാഴ്ച

വെള്ള കാർഡുകൾക്ക് കിറ്റ് വിതരണം 25/4/2020 മുതൽ

ഇത് നമ്മുടെ വാർഡിലെ എല്ലാ ആളുകളിലും അറിയിക്കുക. സർക്കാർ സഹായം നമ്മുടെ അവകാശമാണ് എല്ലാവരും വാങ്ങുക.