മോദി ഹെലികോപ്റ്ററുകളിൽ നോട്ടു വിതറും;ജനങ്ങൾ കാത്തിരുന്നു; ചാനലിന് നോട്ടീസ്

ബാംഗ്ലൂർ :’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററുകളിൽ നിന്ന് പണം വിതറും.’ കന്നഡ ടിവി സംപ്രേഷണം ചെയ്ത വാര്‍ത്ത കേട്ട് ജനം വിശ്വസിച്ചു. ഗ്രാമങ്ങളിലെ ജനങ്ങൾ കാത്തിരുന്നു. നോട്ടു മഴയ്ക്കായി. ഏപ്രിൽ 15ന്, ‌പബ്ലിക് ടിവി രാത്രി 8:30 ന് ഹെലികോപ്റ്റർ മണി എന്ന വാര്‍ത്താ പരിപാടിയിലാണ്
വ്യാജ വാർത്ത സംപ്രേഷണം ചെയ്തത്. വ്യാജ വാർത്ത സംപ്രേഷണം ചെയ്ത കന്നഡ ടിവി ചാനലായ പബ്ലിക് ടിവിയ്ക്ക് വാർത്താവിതരണ മന്ത്രാലയം നോട്ടീസും അയച്ചു.
ചട്ടപ്രകാരം ടെലിവിഷൻ ചാനലിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പ്രക്ഷേപണം നിരോധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ നാഗേന്ദ്ര സ്വാമി
അറിയും. “ഇത് തെറ്റാണ്, പ്രക്ഷേപണ ചട്ടങ്ങളും നിയമങ്ങളും വ്യക്തമായി ലംഘിക്കുന്നതാണ്,” സ്വാമി പറഞ്ഞു.
രാജ്യം മുഴുവൻ കോറോണക്കെതിരെ പോരാടുമ്പോൾ എന്തുകൊണ്ടാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നും പരിഭ്രാന്തിയും സാമൂഹിക അസ്വസ്ഥതയും സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.