Home World ഒമാനിൽ കൊറോണ ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു.

ഒമാനിൽ കൊറോണ ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു.

0

മസ്‌കറ്റ് : ഒമാനിൽ കൊറോണ ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന്‍ നായരാണ് മരിച്ചത്. 76 വയസ്സായിരുന്നു. കൊറോണ ബാധയെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൂന്നാഴ്ച മുമ്പാണ് ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. 40 വര്‍ഷത്തിലേറെയായി ഒമാനില്‍ ആരോഗ്യ രംഗത്ത് സേവനം ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4.50നായിരുന്നു മരണം.

LEAVE A REPLY

Please enter your comment!
Please enter your name here