വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയ്ക്ക് സർക്കാർ ധനസഹായം നല്‍കുന്നതിനുള്ള ചെക്കില്‍ ട്രംപിന്റെ പേര് ചേർത്തതിനെതിരേ അമേരിക്കയിൽ വ്യാപക വിമർശനം.ഡെമോക്രാറ്റുകളാണ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ ട്രംപിന്റെ മറ്റൊരു തന്ത്രമെന്നാണ് ഈ നടപടിയെ ഡെമോക്രാറ്റുകള്‍ വിശേഷിപ്പിച്ചത്. എന്നാല്‍, ഇതേക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തെ ചിരിയോടെ നേരിട്ട ട്രംപ് സാമ്പത്തിക സഹായം ലഭിക്കുന്നതിന് കാലതാമസം നേരിടാതിരിക്കാനാകും ബന്ധപ്പെട്ടവര്‍ അങ്ങനെ ചെയ്തിട്ടുള്ളതെന്ന് പറഞ്ഞ് അതില്‍ നിന്ന് ഒഴിഞ്ഞുമാറി.
ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം മരവിപ്പിച്ച ട്രംപിന്റെ നടപടിക്കെതിരേ ബിൽ ഗേറ്റ്സ് അടക്കം രംഗത്ത് വന്നിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചപ്പോഴാണ് ചെക്ക് വിവാദം കത്തി പടരുന്നത്.
നേരത്തേ സാമ്പത്തിക സഹായം നൽകുന്നതിനെ അഭിനന്ദിച്ച് ലോകത്തിന്റെ പല ഭാഗത്തു നിന്നും ആളുകള്‍ രംഗത്തെത്തിയിരുന്നു.