പിസാ ഡെലിവറി ബോയിക്ക് കൊറോണ ; 72 കുടുംബങ്ങൾ നിരീക്ഷണത്തില്‍

ന്യൂഡെൽഹി: പിസാ ഡെലിവറി ബോയിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ 72 കുടുംബങ്ങളെ നിരീക്ഷണത്തിലാക്കി. ഇയാളുടെ കൂടെ
ജോലി ചെയ്തിരുന്ന 17 പേരെയും ചത്തര്‍പൂരിലെ സര്‍ക്കാര്‍ ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റി.

പിസ ഡെലിവറി ബോയിക്ക് ആള്‍ക്ക് ആദ്യം ജലദോഷത്തോടെയാണ് തുടക്കം. മാറാതെ വന്നപ്പോള്‍ പ്രദേശത്തെ കൊറോണ ക്വാറന്‍റൈന്‍ സെന്‍ററുകളിലൊന്നായ സെന്‍ട്രല്‍ ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയിലേക്ക് ചികിത്സക്കായി പറഞ്ഞയക്കുകയായിരുന്നു. അവിടെ വച്ചാണ് കൊറോണ ഉണ്ടെന്ന് മനസിലാക്കുന്നത്. കഴിഞ്ഞ 15 ദിവസമായി ഇയാള്‍ 72 ലൊക്കേഷനുകളില്‍ പിസ എത്തിച്ചുകൊടുത്തിട്ടുണ്ട്. ഈ സ്ഥലത്തുള്ളവരെയെല്ലാം ഹോം ക്വാറന്‍റൈനില്‍ ആക്കിയിട്ടുണ്ട്. കൂടെ ജോലി ചെയ്തവരെയും ക്വാറന്‍റൈനിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്
സൗത്ത് ഡല്‍ഹി ജില്ലാമജിസ്ട്രേറ്റ് ആര്‍.എം മിശ്ര പറഞ്ഞു.
ഒരു പ്രമുഖ പിസ കമ്പനിയുടെ ഡെലിവറി ബോയായിരുന്ന ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായാണ് റിപോർട്ടുകൾ.
ഭക്ഷണങ്ങൾ ഡെലിവറി ചെയ്യുന്ന എല്ലാവരും നിർബന്ധമായും മാസ്കുകൾ ധരിക്കാനും എല്ലാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും മജിസ്ട്രേറ്റ് ഉത്തരവിട്ടു.