Home World ലോക്ക്ഡൗൺ ലോകത്തെ രക്ഷിക്കില്ല; വേണ്ടത് പ്രതിരോധ മരുന്ന്: അന്റോണിയോ ഗുട്ടറസ്

ലോക്ക്ഡൗൺ ലോകത്തെ രക്ഷിക്കില്ല; വേണ്ടത് പ്രതിരോധ മരുന്ന്: അന്റോണിയോ ഗുട്ടറസ്

0

ന്യൂയേർക്ക്: കൊറോണയെ നേരിടാൻ ഫലപ്രദമായ പ്രതിരോധമരുന്നിന് മാത്രമേ കഴിയുകയുള്ളുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. 2020 ന് മുൻപ് അത് സാധ്യാമാകുവെന്ന് പ്രതീക്ഷിക്കാമെന്നും ആഫ്രിക്കൻ രാജ്യങ്ങളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.

ഫലപ്രദവും സുരക്ഷിതവുമായ മരുന്നിന് മാത്രമേ ലോകത്തെ ദശലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാൻ സാധിക്കു. ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ ലോകത്തിന്റെ സാമ്പത്തിക മേഖല വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് സാധാരണ നിലയിലേക്ക് കാര്യങ്ങളെത്തിക്കാൻ കൊറോണ എന്ന മഹാമാരി ഈ ലോകത്ത് തന്നെ ഇല്ലാതാക്കണമെന്നും
ഗുട്ടറസ് പറഞ്ഞു.

ലോക രാജ്യങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ കൊറോണക്ക് എതിരായുള്ള വാക്‌സിൻ ഈ വർഷം അവസാനത്തോടെ വികസിപ്പിക്കണമെന്നും പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾക്കായി ലോകരാജ്യങ്ങളിൽ നിന്നും 20 ശതമാനത്തോളം തുക സമാഹരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here