Home Local News വലിയതുറ തീരദേശ ആശുപത്രിയിൽ തീപിടുത്തം

വലിയതുറ തീരദേശ ആശുപത്രിയിൽ തീപിടുത്തം

0

തിരുവനന്തപുരം വലിയതുറയിലെ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ തീപിടുത്തം. ഇ-ഹെൽത്തിന്റെ സർവർ സൂക്ഷിച്ചിരുന്ന സർക്യുട്ട് റൂം പൂർണമായും കത്തി നശിച്ചു. ആളപായമില്ല. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് അഗ്‌നിശമന സേന അറിയിച്ചു.

ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു തീപിടുത്തം. സർക്യൂട്ട് റൂമിൽ നിന്ന് കറുത്ത പുക ഉയർന്നതോടെയാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്.വിവരമറിയിച്ചതിനെ തുടർന്ന് ചാക്കയിൽ നിന്ന് രണ്ട് അഗ്‌നി ശമന യൂണിറ്റും, പൊലീസും ആശുപത്രിയിലെത്തി. ഇ-ഹെൽത്തിന്റെ സർവർ അടക്കം, സർക്യൂട്ട് റൂം പൂർണമായും കത്തി നശിച്ചു. ഒന്നേകാലോടെ തീയണച്ച് സ്ഥിതി നിയന്ത്രണ വിധേയമാക്കി..

LEAVE A REPLY

Please enter your comment!
Please enter your name here