തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ബാർബർ ഷോപ്പുകൾക്ക് ഇളവ് നൽകുന്ന കാര്യത്തിൽ ധാരണയായി. ആഴ്ചയിൽ രണ്ട് ദിവസം ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും. ഏപ്രിൽ 20 ന് ശേഷം ശനി, ഞായർ ദിവസങ്ങളിലാണ് ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ബ്യൂട്ടി പാർലറിന് ഇളവ് ഉണ്ടാകില്ല. തിങ്കളാഴ്ച്ചക്ക് ശേഷം തീവ്രമല്ലാത്ത മേഖലയിൽ കൂടുതൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാനും ധാരണയായി. പൊതു ഗതാഗതത്തിന് തൽക്കാലം ഇളവ് അനുവദിക്കില്ല. തിങ്കളാഴ്ചക്ക് ശേഷം സ്വകാര്യ കാറിൽ നാല് പേർക്ക് യാത്ര അനുമതി നൽകും. നിലവിൽ രണ്ട് പേർക്ക് മാത്രമാണ് യാത്ര അനുമതി ഉള്ളത്. ലോക്ക് ഡൗണിനെ തുടര്‍ന്നു നിരവധി പേരാണ് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൊണ്ട് മുടി വെട്ടിച്ചതും മൊട്ടയടിച്ചതും. മക്കളുടെ മുടി വെട്ടുന്ന മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെ മുടി വെട്ടുന്ന ഭാര്യയുടെയുമൊക്കെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും തരംഗമായിരുന്നു.
അതേസമയം ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തിൽ ഒരു തീരുമാനത്തിനും നിലവിൽ സാധ്യതയില്ലെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തിയത്.