Home Local News കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് റെഡ് സോണുകൾ; ജില്ലകളെ നാലായി തിരിച്ച് ഇളവുകൾ

കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് റെഡ് സോണുകൾ; ജില്ലകളെ നാലായി തിരിച്ച് ഇളവുകൾ

0

തിരുവനന്തപുരം: കൊറോണ രോഗബാധയുടെ തീവ്രത അനുസരിച്ച് നാലു ജില്ലകൾ റെഡ് സോണായി മന്ത്രിസഭ നിശ്ചയിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണിൽ. വയനാടും, കോട്ടയവും ഗ്രീൻ സോണാക്കണമെന്നും മറ്റു ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. എന്നാൽ സംസ്ഥാനത്തെ രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ നാലാക്കും. ഹോട്ട്സ്പോട്ടുകളെ ജില്ലകള്‍ക്കുപകരം മേഖലകളായി തിരിക്കും. ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടും.

  1. കടുത്ത നിയന്ത്രണവുമായി അതിതീവ്രമേഖല: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം

2. ഭാഗിക ഇളവ് ഏപ്രില്‍ 24 നു ശേഷം: പത്തനംതിട്ട, കൊല്ലം, എറണാകുളം

  1. ഭാഗികമായി ജനജീവിതം അനുവദിക്കാം: ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്
  2. പൂര്‍ണ ഇളവ്: കോട്ടയം, ഇടുക്കി

കൂടാതെ, ശുചീകരണത്തിനായി എല്ലാ കടകളും ഒരുദിവസം തുറക്കാന്‍ അനുമതി നല്‍കി. വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുന്നതിനു റിപ്പോർട്ട് തേടി. സാലറി ചലഞ്ചിന്റെ കാര്യത്തിൽ തീരുമാനമായില്ല. ചലഞ്ച് സംബന്ധിച്ച വ്യക്തത യോഗത്തിലുണ്ടാകുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here