ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ 60 ശതമാനം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത് രാജ്യത്തെ പ്രധാന നാല് നഗരങ്ങളിൽ. ഇന്നലെ വൈകിട്ടോടു കൂടി 385 കൊറോണ മരണങ്ങൾ ആണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 45% പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവർ മാത്രമാണ് . മുംബൈയിൽ മാത്രമായി 127 മരണങ്ങൾ ആണ് സംഭവിച്ചിട്ടുള്ളത്.
ഡെൽഹിയിൽ ഇതുവരെ 30 മരണങ്ങൾ ആണ് ഉണ്ടായത്.
രാജ്യത്ത് ഇതുവരെ സംഭവിച്ച 382 മരണങ്ങളിൽ 237 മരണങ്ങളും ഉണ്ടായത് ഡെൽഹി,മുംബൈ, പൂനെ, ഇൻഡോർ, നഗരങ്ങളിൽ മാത്രമായാണ്. അതായത് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള മരണങ്ങളിൽ 60 ശതമാനം പേരും മരിച്ചത് ഈ പ്രദേശങ്ങളിൽ നിന്നുള്ളവർ ആണ്.
അഹമ്മദാബാദിൽ 13 മരണവും ഹൈദരാബാദിൽ 12 മരണവും ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അങ്ങനെ എങ്കിൽ രാജ്യത്ത് ഉണ്ടായ മരണങ്ങളിൽ മൂന്നിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഈ 6 നഗരങ്ങളിൽ നിന്ന് മാത്രം ആണ്. ഇൻഡോറിൽ 411 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം പേരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കാണ്. മുബൈയിൽ 2075 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഡൽഹി 1561 പോസിറ്റീവ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.