Home Local News കൊറോണ ഇല്ലാത്തവരെ ഐസൊലേറ്റ് ചെയ്തെന്ന് വ്യാജപ്രചാരണം: ജനപ്രതിനിധിക്കെതിരെ കേസ്

കൊറോണ ഇല്ലാത്തവരെ ഐസൊലേറ്റ് ചെയ്തെന്ന് വ്യാജപ്രചാരണം: ജനപ്രതിനിധിക്കെതിരെ കേസ്

0

മലപ്പുറം: സോഷ്യല്‍മീഡിയയിലൂടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച്‌ ജനങ്ങളെ പ്രകോപിതരാക്കാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗത്തിന് എതിരെ പോലീസ് കേസെടുത്തു. മലപ്പുറം കീഴാറ്റൂരിലെ പഞ്ചായത്തംഗം ഉസ്മാന്‍ കൊമ്പന് എതിരെയാണ് കേസ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനാണ് കേസ്. കീഴാറ്റൂരില്‍ കൊറോണ വൈറസ് ഇല്ലെന്നും സര്‍ക്കാര്‍ വ്യാജപ്രചാരണം നടത്തി ആളുകളെ ഐസൊലേറ്റ് ചെയ്തതാണെന്നും സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുകയായിരുന്നു ഇയാള്‍. കീഴാറ്റൂര്‍ പഞ്ചായത്തിലെ മുള്ളിക്കുര്‍ശ്ശി വാര്‍ഡിലെ മെമ്പറാണ് ഉസ്മാന്‍ കൊമ്പന്‍.

LEAVE A REPLY

Please enter your comment!
Please enter your name here