Home State സര്‍വകലാശാല പരീക്ഷകള്‍ മേയ് മൂന്നിനുശേഷം: കെടി ജലീല്‍

സര്‍വകലാശാല പരീക്ഷകള്‍ മേയ് മൂന്നിനുശേഷം: കെടി ജലീല്‍

0

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കഴിഞ്ഞ ശേഷം സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ പറഞ്ഞു. അന്തിമ തീരുമാനം നാളെ തിരുവനന്തപുരത്ത് നടക്കുന്ന വി.സിമാരുടെ യോഗത്തില്‍ എടുക്കുമെന്നും ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കവെ മന്ത്രി പറഞ്ഞു. മേയ് രണ്ടാം വാരമടക്കം നടക്കേണ്ട പരീക്ഷകള്‍ അതാത് സമയത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നത്. മേയ് ഒന്നാം വാരത്തിന് ശേഷവും ലോക്ക് ഡൗണ്‍ തുടരനാണ് തീരുമാനിക്കുന്നെങ്കില്‍ മാത്രമേ പരീക്ഷകൾ മാറ്റൂ എന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുന്നതിന് നിലവില്‍ സാങ്കേതിക പരിമിതികളുണ്ട്. ഓണ്‍ലൈന്‍ മൂല്യനിര്‍ണയം നടത്താനാകുമോ എന്ന കാര്യവും പരിശോധിച്ച്‌ വരികയാണെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here