ന്യൂഡെൽഹി : ജനങ്ങളുടെ സുരക്ഷയ്ക്കായി രാജ്യത്ത് മേയ് മൂന്നു വരെ ലോക്ക് ഡൗൺ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നാളെ മുതൽ ഒരാഴ്ചത്തേക്ക് രാജ്യമാകെ കർശന നിയന്ത്രണമുണ്ടാകുമെന്ന് മോദി പറഞ്ഞു.19 ദിവത്തേക്കാണ് ലോക്ക് ഡൗൺ നീട്ടിയത്.ഇക്കാലയ ളവിൽ മുമ്പത്തേക്കാൾ ജാഗത പാലിക്കണമെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് അഭ്യർഥിച്ചു. രോഗം ഭേദമാകുന്ന മേഖലകളിൽ ഏപ്രിൽ 20ന് ശേഷം ഇളവുകൾ നൽകും. രോഗ വ്യാപനത്തിന്റെ തീവ്രത നിലനിൽക്കുന്നതിനാൽ ആവശ്യമായി വന്നാൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
രോഗം കുറയുന്ന സ്ഥലങ്ങളിൽ നിയന്ത്രങ്ങൾക്ക് ഇളവു നൽകും.സാമൂഹിക അകലം കർശനമായി പാലിക്കണം. യാത്രകളും ആൾക്കൂട്ടവും പാടില്ല.
550 രോഗികൾ ഉള്ളപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.മുൻകരുതലുകൾ രാജ്യത്തിന് സഹായകമായി.ഇന്ത്യയുടെ നില വികസിത രാജ്യങ്ങളെക്കാൾ മെച്ചമാണ്. മറ്റ് രാജ്യങ്ങൾ നേരിട്ട ബുദ്ധിമുട്ട് നാം കണ്ടതാണ്.
കൊറോണക്കെതിരേയുള്ള യുദ്ധം വിജയകരമായി നടക്കുന്നു. രാജ്യത്തെ രക്ഷിക്കുകയെന്നതാണ് പ്രഥമ ദൗത്യം. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നു. അനുസരണയുള്ള പടയാളികളെ പോലെ ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചു. ഉൽസവങ്ങൾ നാം മാത്യകാപരമായി ആഘോഷിച്ചു.യാത്ര, ഭക്ഷണം എന്നീ കാര്യങ്ങളിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.