Home National നടി ശ്രിയ ശരണിന്റെ ഭര്‍ത്താവ് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനില്‍

നടി ശ്രിയ ശരണിന്റെ ഭര്‍ത്താവ് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനില്‍

0

ബാഴ്സലോണ: നടി ശ്രിയ ശരണിന്റെ ഭര്‍ത്താവ് ആന്‍ഡ്രൂ കൊസ്ചീവ് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനില്‍. ശ്രിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടമായ സാഹചര്യത്തില്‍ ബാഴ്സലോണയിലെ ആശുപത്രിയില്‍ ഭര്‍ത്താവ് ചികിത്സ തേടിയെന്ന് ശ്രിയ പറയുന്നു. കൊറോണ അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സ്‌പെയിനിലാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്.

എന്നാല്‍ ആശുപത്രിയില്‍ നിന്നും എത്രയും പെട്ടെന്ന് പോകാനും ഇല്ലെങ്കില്‍ രോഗമില്ലാത്തവര്‍ക്ക് ഇവിടെ നിന്ന് രോഗം പിടിപെടുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞെതെന്ന് ശ്രിയ പറയുന്നു. ഇതേതുടര്‍ന്നാണ് ആന്‍ഡ്രൂ വീട്ടിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. നിലവില്‍ ഭര്‍ത്താവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ശ്രിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here