Home National മഹാരാഷ്ട്രയിൽ പത്ത് പോലീസുകാർക്കു കൂടി കൊറോണ ; സാമൂഹിക വ്യാപന ഭീഷണി

മഹാരാഷ്ട്രയിൽ പത്ത് പോലീസുകാർക്കു കൂടി കൊറോണ ; സാമൂഹിക വ്യാപന ഭീഷണി

0

മുംബൈ: മഹാരാഷ്ട്രയിൽ പത്തോളം പൊലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. താനെയിൽ മൂന്നു പൊലീസുകാർക്ക് കൂടി കൊറോണ കണ്ടെത്തി. ഇവിടെ 28 പേർക്ക് രോഗലക്ഷണമുണ്ട്. ജൂഹു, മാറോൽ, കുറാർ പൊലീസ് സ്റ്റേഷനുകളിൽ നാലു പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലധികം പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഭവന മന്ത്രി ജിതേന്ദ്രയുടെ സുരക്ഷാ ഉദ്യോഗസ്ഥനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചു തുടങ്ങിയതോടെ സ്ഥിതി അതീവ ഗുരുതരമാവുകയാണ്. സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുന്നതായാണ് സൂചന.
മലയാളി നഴ്സുമാർ അടക്കം നൂറിലധികം ആരോഗ്യ പ്രവർത്തകർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. നിരവധി
ആശുപത്രികൾ അടച്ചു കഴിഞ്ഞു. സംസ്ഥാനത്ത് മരണസംഖ്യ 150 കവിഞ്ഞു. 2500 ഓളം പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുതിയ 121 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. ധാരാവിയിൽ ഇന്ന് രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ധാരാവിയിലെ മരണസംഖ്യ ഏഴായി ഉയർന്നു. 57 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ സ്ഥിതി വളരെ ഗുരുതരമായാണ് തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here