Home Local News ബീ​ന ക​ണ്ണ​ന്‍റെ പി​താ​വ് തി​രു​വെ​ങ്കി​ടം നി​ര്യാ​ത​നാ​യി

ബീ​ന ക​ണ്ണ​ന്‍റെ പി​താ​വ് തി​രു​വെ​ങ്കി​ടം നി​ര്യാ​ത​നാ​യി

0

കൊച്ചി: ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമയും സിഇഒയുമായ ബീന കണ്ണന്റെ പിതാവ് വി. തിരുവെങ്കിടം (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് 12.15ന് എറണാകുളം പച്ചാളത്ത് നഗരസഭ ശ്മശാനത്തിൽ നടത്തി. ശീമാട്ടി സ്ഥാപകൻ വീരയ്യ റെഡ്യാറുടെ മകനാണ് വി.തിരുവെങ്കിടം. ഇദ്ദേഹത്തിന്റെ ഏക മകളാണ് ബീന കണ്ണൻ. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്കാര ചടങ്ങിൽ ആളുകൾ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതിനാൽ ഇതു സംബന്ധിച്ച വിവരം പുറത്തു വിടുന്നത് വൈകിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here