Home National ധാരാവിയിൽ കൊറോണ മരണം ഏഴായി ; മഹാരാഷ്ട്രയിൽ രോഗബാധിതർ പെരുകുന്നു

ധാരാവിയിൽ കൊറോണ മരണം ഏഴായി ; മഹാരാഷ്ട്രയിൽ രോഗബാധിതർ പെരുകുന്നു

0

മുംബൈ: കൊറോണ ബാധിതരുടെ എണ്ണത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്ട്രയിൽ വൻ വർധന. 121 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 2455 ആയി. ധാരാവിയില്‍ സ്ഥിതി ഗുരതരമായി തുടരുകയാണ്. ധാരാവിയില്‍ മാത്രം ഇതുവരെ വൈറസ് ബാധിച്ച് ഏഴുപേര്‍ മരിച്ചു. ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചതോടെയാണ് ഇവിടുത്തെ മരണസംഖ്യ ഏഴായി ഉയര്‍ന്നത്. പുതിയതായി ആറുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ധാരാവിയില്‍ ആകെ കേസുകള്‍ 55 ആയി. രോഗം പടരുന്ന സാഹചര്യത്തിൽ ധാരാവി പൂർണമായും പൊലിസ് നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. ഫയർഫോഴ്സിന്‍റെ സഹായത്തോടെ കൂട്ട അണുനശീകരണവും തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here