ദുബായ്: മുസ്ലീം വിവാഹങ്ങൾ പൂർണ്ണമായും ഓൺലൈനിൽ നടത്താൻ തീരുമാനിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ). കർഫ്യൂ ഏതാനും ആഴ്ചകളിലേക്ക് നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാലാണ് യുഎഇ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.
വെബ്‌സൈറ്റിന്റെ ഇ-സർവീസസ് വിഭാഗത്തിൽ പ്രവേശിച്ച് ദൂര വിവാഹ കരാറുകൾ എന്നതിൽ ദമ്പതികൾക്ക് രജിസ്റ്റർ ചെയ്യാം.
ആവശ്യമായ എല്ലാ വിവരങ്ങളും സമർപ്പിച്ചു കഴിഞ്ഞാൽ, ദമ്പതികൾ നീതിന്യായ മന്ത്രാലയത്തിൽ ഒരു കൂടിക്കാഴ്‌ചക്ക് ബുക്ക് ചെയ്യണം, തുടർന്ന് ഒരു വീഡിയോ കോൺഫറൻസ് വഴി ഖുറാൻ പാരായണം ചെയ്യാൻ ഒരു ഇമാമിനെ നിയമിക്കുകയും വിവാഹം ചെയ്തതായി നിയമപരമായി രേഖപ്പെടുത്തുകയും ചെയ്യാം. ഫീസ് ഓൺലൈനായി അടച്ച ശേഷം, നിയമപരമായി വിവാഹം ചെയ്തു എന്നതിൻ്റെ രേഖകൾ ദമ്പതികളുടെ ഫോണുകളിൽ സന്ദേശമയക്കും.
യുഎഇയിലെ മുസ്ലീം നിയമപ്രകാരം പുരുഷന്മാർക്ക് നാല് വിവാഹം വരെ കഴിക്കാം. ഭാര്യമാരെ പ്രത്യേക വീടുകളിലാണ് താമസിപ്പിക്കുന്നത്. എന്നാൽ കർഫ്യൂ നിലനിൽക്കുന്നതിനാൽ ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചവർക്ക് തൻ്റെ ഭാര്യമാരെ കാണാൻ പോലും സാധിക്കുന്നില്ല എന്ന പരാതികളും ഉയർന്നു വരുന്നുണ്ട്.