മെൽബൺ: മലയാളികളടക്കമുള്ള ഇന്ത്യക്കാരായ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് മടങ്ങാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശം. കൊറോണയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ട് ടൈം ജോലിയില്ലാതായ
വിദ്യാര്‍ഥികളോടാണ് നാട്ടിലേക്ക് മടങ്ങാൻ ഓസ്ട്രേലിയന്‍ സര്‍ക്കാർ നിര്‍ദേശിച്ചിരിക്കുന്നത്. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ നാട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിലാണ്
വിദ്യാര്‍ഥികൾ. മലയാളികളടക്കം ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഓസ്ട്രേലിയയില്‍ പഠിക്കുന്നത്.
ഈ ഭീകരാവസ്ഥയിൽ സ്വന്തം പൗരന്മാരെ മാത്രമെ പരിഗണിക്കൂവെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളടക്കമുള്ളവര്‍ പ്രതിസന്ധിയിലായി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ പലരും കഴിയുന്നത്.
എന്നാൽ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിൽ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് മറ്റു രാജ്യങ്ങളിലെ വിദ്യാർഥികൾ.