Home National മഹാരാഷ്ട്രയില്‍ രോഗികൾ രണ്ടായിരത്തിലേക്ക് ; സ്ഥിതി ആശങ്കാജനകം; ഇന്ത്യ പതിനായിരത്തിലേക്ക്

മഹാരാഷ്ട്രയില്‍ രോഗികൾ രണ്ടായിരത്തിലേക്ക് ; സ്ഥിതി ആശങ്കാജനകം; ഇന്ത്യ പതിനായിരത്തിലേക്ക്

0

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 221 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1982 ആയി. 22 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതില്‍ 16 പേരും മുംബൈയിലാണ്. സംസ്ഥാനത്തെ ആകെ മരണ സംഖ്യ 149 ആയി.

സ്‌കൂളുകളടക്കം ആശുപത്രികളാക്കി മറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതേസമയം, രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 9205 ആയി. രാജ്യത്താകെ 331 പേരാണ് മരിച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോൾ അറുന്നൂറോളം മാത്രം രോഗികളുണ്ടായിരുന്ന സ്ഥാനത്താണ് രോഗികളുടെ എണ്ണം പലമടങ്ങായി വര്‍ധിച്ചത്.

ഡെൽഹിയിലെ കൊറോണ രോഗികളുടെ എണ്ണം 1154 ആയി. തമിഴ്‌നാട്ടില്‍ 1014 കൊറോണ രോഗികളാണുള്ളത്. ഇന്ന് 96 പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊറോണ രോഗികളുടെ എണ്ണം 796 ആയി. മധ്യപ്രദേശില്‍ 562, ഗുജറാത്തില്‍ 516, തെലങ്കാനയില്‍ 503 എന്നിങ്ങനെയാണ് കൊറോണ രോഗികളുടെ എണ്ണം.പശ്ചിമ ബംഗാളില്‍ ഇന്ന് കൊറോണ ബാധിച്ച രണ്ട് പേര്‍ മരിച്ചു ഇതോടെ മരണം ഏഴായി.

ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചതോടെ ഡെൽഹിയിലെ മരണസംഖ്യ 24 ആയി. ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള മഹാരാഷ്ട്രയില്‍ തന്നെയാണ് കൂടുതല്‍ പേര്‍ രോഗമുക്തി നേടിയതും. 208 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊറോണ ഭേദമായി ആശുപത്രി വിട്ടത്.

കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. ഇതുവരെ 179 പേര്‍ ഇവിടെ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി. അതേസമയം ആയിരത്തിലേറെ കൊറോണ രോഗികളുള്ള ഡെൽഹിയിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് ആശങ്ക ജനിപ്പിക്കുന്നു. ഇവിടെ ഇതുവരെ 24 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.

LEAVE A REPLY

Please enter your comment!
Please enter your name here