Home State നിയന്ത്രണങ്ങളിൽ ഇളവില്ല; കേന്ദ്ര തീരുമാനം വരുന്നതുവരെ കാത്തിരിക്കാൻ കേരളം

നിയന്ത്രണങ്ങളിൽ ഇളവില്ല; കേന്ദ്ര തീരുമാനം വരുന്നതുവരെ കാത്തിരിക്കാൻ കേരളം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല. ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശം വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനം ഇതു സംബന്ധിച്ച് തീരുമാനമെടുക്കാഞ്ഞത്. കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനായി കാത്തിരിക്കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. കേന്ദ്ര സർക്കാരിന്റെ നിർദേശം വന്ന ശേഷം ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരുവാനും തീരുമാനിച്ചു.

ജില്ലാന്തര യാത്രകളിൽ ഇളവ് അനുവദിക്കേണ്ടതില്ലെന്നും കർശന നിയന്ത്രണം തുടരണമെന്നും മന്ത്രിസഭാ യോഗത്തിൽ ധാരണയായി. ജില്ലാ അതിർത്തികളിൽ പരിശോധന കൂടുതൽ കർശനമാക്കും. ജില്ലാന്തര യാത്രകളിൽ ഇളവ് അനുവദിച്ചാൽ രോഗം തിരിച്ചുവരാനുള്ള സാധ്യത മുന്നിൽകണ്ടാണ് തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here