ഭോപ്പാൽ: പോലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ പ്രതികൾക്ക് കൊറോണ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പൊലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ദേശീയ സുരക്ഷാ നിയമപ്രകരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൊറോണ ഫലം പൊസിറ്റീവ് ആയതോടെ ഇവരുമായി ഇടപഴകിയ ജയില്‍ ജീവനക്കാരടക്കം 15 പേരെ ക്വാറന്‍റൈനിലാക്കിയിരിക്കുകയാണ്.
ഇതിൽ രണ്ട് പേർ സത്‌ന ജയിലിലാണ് കഴിഞ്ഞത്. ഒരാളെ ജബൽപുർ ജയിലിലേക്കുമാണ് അയച്ചത്. പിടിയിലായ പ്രതികളെ വിവിധ ജയിലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
തടവുകാര്‍ക്കൊപ്പം പൊലീസ് വാഹനത്തില്‍ ഉണ്ടായിരുന്ന എട്ട് പൊലീസുകാരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.പ്രതികളെ കൊറോണ പരിശോധനക്ക് വിധേയരാക്കാതെ ജയിലിലേക്കയച്ച പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഏപ്രിൽ ഏഴിന് കൊറോണ ബാധിത മേഖലയായ ഇൻഡോറിലെ ചന്ദൻ നഗറിൽ പൊലീസുകാരെ ആക്രമിച്ച കേസിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.