കുവൈറ്റ്: വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരിയേറ്റ് ബിഷപ് കാമിലോ ബലിൻ(76) കാലം ചെയ്തു. ഇന്നലെ രാത്രി 10 നായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ദീർഘനാൾ ചികിൽസയിലായിരുന്നു. റോമിലെ ജിമിലി ആശുപത്രിയിലായിരുന്നു അന്ത്യം.
2005 ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് കുവൈറ്റിന്റെ അപ്പസ്തോലിക് വികാർബിഷപ് കാമിലോയെ നിയമിച്ചത്. പിന്നീട് 2011ൽ ഒമാൻ, ബഹറിൻ, കുവൈറ്റ്, ഖത്തർ, സൗദിഅറേബ്യ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള അപ്പസ്തോലിക് വികാരിയേറ്റ് ആയി നിയമിതനായി. സ്വതന്ത്ര ചുമതലയില്ലാതെ മാർപ്പാപ്പായുടെ നിയന്ത്രണത്തിലുള്ളവരെയാണ് അപ്പസ്തോലിക് വികാരിയേറ്റ് എന്നറിയപ്പെടുന്നത്.
ഇറ്റലിക്കാരനായ ബിഷപ് കാമിലോ കൊംബോനി മിഷണറി സഭാംഗമായിരുന്നു. അറിയപ്പെടുന്ന എഴുത്തുകാരനും വിദ്യാഭ്യാസ, മിഷണറി പ്രവർത്തകനുമായിരുന്നു.