Home State ഇറ്റലിയിൽ നിന്നു ഡൽഹി വഴി 14 പേർ കേരളത്തിൽ; വീടുകളിൽ നിരീക്ഷിക്കും

ഇറ്റലിയിൽ നിന്നു ഡൽഹി വഴി 14 പേർ കേരളത്തിൽ; വീടുകളിൽ നിരീക്ഷിക്കും

0

കൊച്ചി: ഇറ്റലിയില്‍ നിന്നും തിരികെയെത്തിയ ശേഷം ഡല്‍ഹിയില്‍ 20 ദിവസമായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 14 പേര്‍ എറണാകുളം ജില്ലയിലെത്തി. രണ്ട് വാഹനങ്ങളിലായാണിവര്‍ എത്തിയത്. വൈറ്റില ഹബില്‍ എത്തിയ ബസില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേരുണ്ടായിരുന്നു.

കൂടാതെ ആലപ്പുഴ 1, കോട്ടയം 2, ഇടുക്കി 2, കൊല്ലം 2, തിരുവനന്തപുരം 3 എന്നിവിടങ്ങളിലേക്കുമുള്ള വിദ്യാര്‍ത്ഥികളും ബസില്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം ആരോഗ്യ വകുപ്പ് ഒരുക്കിയ പ്രത്യേക വാഹനങ്ങളില്‍ അതത് ജില്ലകളിലേക്ക് കൊണ്ടുപോയി.
അങ്കമാലിയിലെത്തിയ ട്രാവലറില്‍ തൃശൂര്‍ ജില്ലയിലെ ഒരാളുള്‍പ്പടെ 7 പേരാണുണ്ടായിരുന്നത്. ഇവരെയെല്ലാം വീടുകളില്‍ തുടര്‍ നിരീക്ഷണത്തിലാക്കി.

ഡല്‍ഹിയില്‍ തന്നെ കോറോണ പരിശോധിച്ച് ഫലം നെഗറ്റീവ് ആണെന്നുറപ്പ് വരുത്തിയ ശേഷമാണ് എല്ലാവരും പ്രത്യേക അനുമതിയോടെ നാട്ടിലേക്ക് യാത്ര തിരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും ബോധവല്‍ക്കരണം നല്‍കുകയും, വീടുകളിലെ നിരീക്ഷണം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ലഘുലേഖകളും നല്‍കിയാണ് വീട്ടിലേക്ക് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here