Home Local News പോലീസിനെ കളിപ്പിച്ച് ആളെ കടത്തിയ ആംബുലൻസ് പിടിയിൽ

പോലീസിനെ കളിപ്പിച്ച് ആളെ കടത്തിയ ആംബുലൻസ് പിടിയിൽ

0

തിരുവനന്തപുരം: രാത്രികാലങ്ങളിൽ പോലീസിനെ കബളിപ്പിച്ച് ആളെ കടത്തിയ ആംബുലൻസ് പോലീസ് പിടികൂടി. ലോക്ക് ഡൗൺ ലംഘിച്ച് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കും കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്കും ആളെ കടത്തിയ വിഎസിഡിപിയുടെ ആംബുലൻസാണ് പാറശ്ശാല പോലീസ് പിടിച്ചെടുത്തത്.

ആംബുലൻസ് ഡ്രൈവർ പാറശ്ശാല പരശുവക്കൽ സ്വദേശി ബിജീഷിനെതിരെ പാറശ്ശാല പോലീസ് കേസെടുത്തു. ആംബുലൻസിൽ യാത്ര ചെയ്ത തമിഴ്നാട് സ്വദേശികളായ അഞ്ച് പേർക്ക് എതിരെയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here