Home State കേരളാ പോലീസിന്റെ ‘നിർഭയം’ ഗാനവീഡിയോയെ അഭിനന്ദിച്ച്  കമലഹാസൻ

കേരളാ പോലീസിന്റെ ‘നിർഭയം’ ഗാനവീഡിയോയെ അഭിനന്ദിച്ച്  കമലഹാസൻ

0

കൊച്ചി: കൊച്ചി സിറ്റി പോലീസ് തയ്യാറക്കിയ ‘നിർഭയം’ എന്ന ഗാനവീഡിയോയെ അഭിനന്ദിച്ച്  സിനിമാതാരം കമലഹാസൻ. കോറോണ പ്രതിരോധപ്രവർത്തനങ്ങളിൽ കർമ്മനിരതരാകുന്ന  പോലീസിന്റ സേവനങ്ങളെക്കുറിച്ചാണ് വീഡിയോ. കേരള മുഖ്യമന്ത്രിക്കയച്ച സന്ദേശത്തിലാണ് കമലഹാസൻ അഭിനന്ദനം രേഖപ്പെടുത്തിയത്. കൊറോണക്കെതിരെ മുന്നണിപോരാളികളായി പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും ശുചീകരണത്തൊഴിലാളികളുടെയും സേവനം ശ്ലാഘനീയമാണ്. അവർക്ക് പ്രചോദനമാകുന്ന തരത്തിലുള്ള ഗാനം ഏറെ അനിവാര്യമാണ്. കേരളപോലീസ് തയ്യാറക്കിയ ഗാനം അർത്ഥപൂർണമാണ്. ഗാനം ആലപിച്ചതും പോലീസ് ഉദ്യോഗസ്ഥനാണെന്നതും ഗാനത്തിന്റെ സവിശേഷതയാണ്. ഈ സംരഭത്തിന് പിന്നിൽ പ്രവവർത്തിച്ച പോലീസ് അധികാരികളെയും അവരുടെ ഉന്നതമായ ചിന്തയെയും പ്രത്യേകം അഭിനന്ദിക്കുന്നതായി കമലഹാസൻ സന്ദേശത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here