ന്യൂഡെൽഹി : രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചില്ലയിരുന്നെങ്കിൽ
8.2 ലക്ഷം ആളുകൾക്ക് കൊറോണ ബാധയുണ്ടാകുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ.
ഏപ്രിൽ 11ന് രാജ്യത്ത് 2.08 ലക്ഷം പേർ കൊറോണ ബാധിതർ ഉണ്ടാകുമായിരുന്നു. ഏപ്രിൽ 15 ആകുമ്പോൾ ഇതു മൂന്നിരട്ടി വർധിച്ച് 8 ലക്ഷം രോഗ ബാധിതർ ആകുമായിരുന്നുവെന്നും നിരീക്ഷണത്തിൽ പറയുന്നു.
സ്‌റ്റാറ്റിക്കല്‍ ഗ്രോത്ത് ബെയ്‌സ്ഡ് അനാലിസിസ് അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്രം കണക്ക് തയ്യാറാക്കിയത്. ആരോഗ്യവിഭാഗം ജോയിൻ്റ് ഹെല്‍ത്ത് സെക്രട്ടറി ലാവ് അഗര്‍വാളാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങൾക്ക് നൽകിയത്.
അതേസമയം കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഐസിഎംആർ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്രം തള്ളിയിരുന്നു. പുറത്തുവന്നത് റിപ്പോർട്ടോ പഠനമോ അല്ലെന്നും നിരീക്ഷണം മാത്രമാണെന്നും അധികൃതർ പറഞ്ഞു. എന്നാൽ, യൂറോപ്പ് , അമേരിക്ക എന്നിവിടങ്ങളിലെ പോലെയുള്ള കൊറോണ വ്യാപനം രാജ്യത്ത് ഇല്ലെന്നും അധികൃതർ പറഞ്ഞു.
ലോക് ഡൗൺ ഏർപെടുത്തിയിരുന്നില്ലെങ്കിൽ അമേരിക്കയിൽ സംഭവിക്കുന്നതിനേക്കാൾ കൂടുതൽ മരണം ഇന്ത്യയിൽ ഉണ്ടായേനെ.
അതേസമയം ലോക് ഡൗൺ കാലാവധി രണ്ടാഴ്ച കൂടി നീട്ടാൻ മുഖ്യമന്ത്രി മാരുമായി നടത്തിയ ചർച്ചക്ക് ശേഷം കേന്ദ്രം തീരുമാനിച്ചു. . മഹാരാഷ്‌ട്ര, ഡൽഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് കടുത്ത കൊറോണ ഭീതി തുടരുന്നത്. മുഖ്യമന്ത്രി മാരുടെ നിർദേശ പ്രകാരമാണ് ലോക് ഡൗൺ കാലാവധി നീട്ടാൻ കേന്ദ്രം തീരുമാനിച്ചത്.